ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777

News Photo 1 - U.K. - Otta Nottathil - emergency_landing_british_airways_flight_heathrow_oct_5_2026
ലണ്ടന്‍: ലണ്ടനില്‍ നിന്ന് യു.എസിലെ ഷിക്കാഗോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് എയര്‍വേസ് (British Airways) വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രാ ക്യാബിനിലെ മര്‍ദ്ദം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് (Cabin Depressurisation) സീറ്റുകള്‍ക്ക് മുകളിലെ ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് പതിക്കുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ചെയ്തു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.14~ന് ഷിക്കാഗോ ഒഹെയര്‍ എയര്‍പോര്‍ട്ടിലേക്ക് (O'Hare Airport) ]pds�� _n.F 295 (BA295) എന്ന ബോയിംഗ് 777~200ഋഞ വിമാനമാണ് വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
37,000 അടിയില്‍ നിന്ന് 9,000 അടിയിലേക്ക് കുതിച്ചുചാട്ടം; എമര്‍ജന്‍സി കോഡ് മുഴങ്ങി
വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാധാരണ യാത്രാ ഉയരമായ 37,000 അടിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ശക്തമായ കുലുക്കത്തിന് (Turbulence) തൊട്ടുപിന്നാലെ ഓക്സിജന്‍ മാസ്കുകള്‍ തനിയെ താഴേക്ക് വീണു. ജീവവായു ഉറപ്പാക്കുന്നതിനായി പൈലറ്റുമാര്‍ വിമാനത്തെ അതീവ വേഗത്തില്‍ 10,000 അടിയിലും താഴേക്ക് (ഏകദേശം 9,000 അടിയിലേക്ക്) താഴ്ത്തി.

തുടര്‍ന്ന് അന്താരാഷ്ട്ര അടിയന്തര സന്ദേശ കോഡായ '7700 എമര്‍ജന്‍സി സ്ക്വാക്ക്' (Emergency Squawk) എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കുകയും വിമാനം യുകെയിലേക്ക് തന്നെ യു~ടേണ്‍ എടുത്ത് തിരിക്കുകയും ചെയ്തു.

ഇന്ധനം കത്തിച്ചുകളഞ്ഞ് സുരക്ഷിത ലാന്‍ഡിംഗ്
അടിയന്തരമായി നിലത്തിറക്കാന്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കേണ്ടിയിരുന്നതിനാല്‍ ബ്രിസ്റേറാള്‍ ചാനലിന് മുകളില്‍ വട്ടമിട്ട് പറന്ന് (Holding Pattern) ഇന്ധനം വലിയതോതില്‍ കത്തിച്ചു കളഞ്ഞു. തുടര്‍ന്ന് വൈകുന്നേരം 5 മണിയോടെ വിമാനം ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ അത്ഭുതകരമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും പൈലറ്റുമാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി. യാത്രക്കാര്‍ക്ക് ഹീത്രൂവില്‍ മറ്റ് വിമാന സര്‍വീസുകള്‍ ക്രമീകരിച്ചു നല്‍കിയതായി ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.

1997 ജൂലൈയില്‍ സര്‍വീസ് ആരംഭിച്ച, ബ്രിട്ടീഷ് എയര്‍വേസിന്റെ ഏറ്റവും പഴയ യാത്രാ വിമാനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ട ഈ ബോയിംഗ് 777~200ഋഞ. സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വ്യോമയാന വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- dated 05 Oct 2026

Comments:

Keywords: U.K. - Otta Nottathil - emergency_landing_british_airways_flight_heathrow_oct_5_2026 U.K. - Otta Nottathil - emergency_landing_british_airways_flight_heathrow_oct_5_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
യൂ.കെ. നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍